കുതിച്ചുയരുകയാണ് പച്ചക്കറി വില. അതേസമയം ഓണത്തിന് പച്ചക്കറിവില വീണ്ടും ഉയരും എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലുള്ള പച്ചക്കറി ഉല്പാദനം കുറഞ്ഞതോടെയാണ് ഓണമടുക്കുമ്പോള്‍ പച്ചക്കറി വില ഇനിയും ഉയരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
തക്കാളി കിലോയ്ക്ക് ഇപ്പോൾ 80 രൂപയാണ്. കിലോക്ക് 300 രൂപയാണ് തൊണ്ടന്മുളകിന്റെ വില. ഇഞ്ചി 240, മാങ്ങ 110 ,നാരങ്ങ 105 രൂപ ഇങ്ങനെയാണ് കിലോക്ക് വില. മറ്റു പച്ചക്കറികൾക്കും തീവില ആണ്. ഇനി എങ്ങനെ ഓണം ഉണ്ണും എന്ന ആശങ്കയിലാണ് ജനം
പ്രതികരിക്കാൻ ഇവിടെ എഴുതുക