സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ തീയേറ്ററിൽ നിറഞ്ഞോടുകയാണ്. നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന് കുതിക്കുകയാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ. എന്നാൽ ഈ വിജയ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ ഒരു യാത്രയിലാണ് സൂപ്പർ താരം രജനി.
യാത്രയുടെ ഭാഗമായി അദ്ദേഹം കഴിഞ്ഞദിവസം ഉത്തർപ്രദേശിലെത്തിയിരുന്നു. ഈ അവസരത്തിൽ താൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിക്കുമെന്നാണ് രജനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യോഗിക്കൊപ്പം ജയിലർ കാണുമെന്നും രജനികാന്ത് അറിയിച്ചിട്ടുണ്ട്. എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു ജയിലറിന് കിട്ടുന്ന മികച്ച പ്രതികരണങ്ങളേക്കുറിച്ചുള്ള ചോദ്യത്തിനോടുള്ള താരത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക