പാലക്കാട്: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ നടപടി. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെ സിപിഎം ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു സ്ത്രീയോ അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും ഇയാൾ അയച്ചുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. പരാതി ഉയർന്നപ്പോൾ തന്നെ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹരിദാസിനെ മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക