തിരുവനന്തപുരം: വിക്രം സാരാഭായി സ്പേസ് സെന്ററില്‍ നടന്ന റിക്രൂട്ട്മെന്റ് പരീക്ഷയില്‍ പരീക്ഷ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യന് ബി, ഡ്രൗട്ട്സ്മാന്‍ ബി, റേഡിയോഗ്രാഫര്‍ എ എന്നീ പരീക്ഷകള്‍ റദ്ദാക്കി. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ചായിരുന്നു പരീക്ഷ നടത്തിയത്. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് വിഎസ്എസ്സി അറിയിച്ചു.
ഹൈടെക് കോപ്പിയടി സംഭവത്തില്‍ അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിന് നിയോഗിച്ചു. സൈബര്‍ സെല്‍ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവന്. മ്യൂസിയം, കന്റോണ്‍മെന്റ്, മെഡിക്കല്‍ കോളജ്, സൈബര്‍ സെല്‍ സിഐമാര്‍ സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക