തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണ്ടെന്ന് വൈദ്യുതി വകുപ്പിന്റെ യോഗത്തില്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാമെന്ന കാര്യം തീരുമാനമായത്.
വൈദ്യുതി ഉപയോഗവും ദിനംപ്രതി വർധിക്കുകയാണ്. വേനൽക്കാലത്തെ ഉപയോഗത്തിന് സമാനമായ ഉപയോഗമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. കമ്പനികളുമായി ഉണ്ടാക്കിയ കരാർ അവസാനിക്കുന്നതോടെ ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരും. വെള്ളത്തിന്റെ ദൗര്‍ലഭ്യതയും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക