ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന്റെ 56 കോടി രൂപ വായ്പാ തിരിച്ചടവുള്ള ബംഗ്ലാവിന്റെ ലേല നോട്ടിസ് പിൻവലിച്ചതിനു മണിക്കൂറുകൾക്കകമാണ് ബാങ്കിന്റെ നിലപാടറിയിച്ച് പ്രസ്താവന.
സണ്ണി അടച്ചു തീർക്കുമെന്ന് വ്യക്തമാക്കിയെന്ന് ബാങ്ക് അറിയിച്ചു .ഓഗസ്റ്റ് 20ന് പുറപ്പെടുവിച്ച നോട്ടിസ് പ്രകാരം ബംഗ്ലാവ് ലേലത്തിനു വയ്ക്കുന്നതിനു മുൻപ് കുടിശിക അടച്ചു തീർക്കണമെന്ന് അറിയിച്ചിരുന്നു.
തുടർന്നാണ് അദ്ദേഹം ബാങ്കിനെ സമീപിച്ച് കുടിശിക തീർക്കുമെന്ന് അറിയിച്ചതെന്നും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിനെതിരെ ഇന്നലെ ലേല നോട്ടിസ് ഇറക്കുകയും ഇന്ന് അത് പിൻവലിക്കുകയും ചെയ്തത് വൻ വിവാദമായിരുന്നു. ‘സാങ്കേതിക പ്രശ്നങ്ങളാണ്’ നോട്ടിസ് പിൻവലിക്കാൻ കാരണമെന്നാണ് ബാങ്ക് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക