നാരങ്ങ നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങയില്‍ ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും. തൊണ്ടവേദന അകറ്റാന്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാ നീരും ഒരു നുള്ള് തേനും ചേര്‍ത്ത് കുടിക്കുന്നത് ആശ്വാസം നൽകും.
ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങാ വെള്ളം. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വയറ്റിലെ മാലിന്യങ്ങളെ പുറത്താക്കാനും മലബന്ധം ഒഴിവാക്കാനും നല്ലതാണ്. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നതും വേഗം ദഹിക്കാൻ സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക