വാതരോഗ വേദന കൂട്ടാൻ കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം
ഒന്ന്…
വാതരോഗമുണ്ടെങ്കില് പൊതുവെ മധുരം കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. പഞ്ചസാര മാത്രമല്ല മിഠായികള്‍, ഐസ്ക്രീം, മധരപാനീയങ്ങള് (ബോട്ടില്‍ഡ് ഡ്രിംഗ്സ്), സോസുകള്‍, എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം പരമാവധി നിയന്ത്രിക്കുക. കാരണം ഇവയിലെല്ലാം ആഡഡ് ഷുഗര്‍ അടങ്ങിയിട്ടുണ്ട്.
രണ്ട്…
കാര്യമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും വാതരോഗ വേദനയെ വര്‍ധിപ്പിക്കാം. പ്രോസസ്ഡ് ഫുഡ് ആണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. പാക്കറ്റ് വിഭവങ്ങളെല്ലാം ഭൂരിഭാഗവും ഈ പട്ടികയിലുള്പ്പെടുത്താവുന്നവ തന്നെ.
മൂന്ന്…
റെഡ് മീറ്റ് ഗണത്തില്‍ പെടുന്ന മാംസവും വാതരോഗ വേദന കൂട്ടാം. ഇവയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് കാരണമാകുന്നത്.
നാല്…
ചിലയിനം പച്ചക്കറികളും വാതരോഗ വേദന വര്‍ധിപ്പിക്കാം. ‘നൈറ്റ്ഷേയ്ഡ്സ്’ ഗണത്തില്‍ പെടുന്ന പച്ചക്കറികളാണ് ഇത്തരത്തില്‍ വേദന കൂട്ടാൻ കാരണമാകുന്നത്. തക്കാളി, കാപ്സിക്കം, വഴുതന, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഇതിന് ഉദാഹരണമാണ്.
അഞ്ച്…
റിഫൈൻഡ് കാര്‍ബ്സ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്. വൈറ്റ് ബ്രഡ്, ചില ബേക്കറി ഉത്പന്നങ്ങള്‍, മിക്ക സ്വീറ്റ്സും എല്ലാം റിഫൈൻഡ് കാര്‍ബ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്.
ആറ്…
മദ്യപിക്കുന്ന ശീലമുണ്ടെങ്കില്‍ വാതരോഗമുള്ളവര്‍ ഉടൻ തന്നെ ഈ ശീലമുപേക്ഷിക്കണം. കാരണം മദ്യവും വലിയ രീതിയില്‍ വേദന കൂട്ടാൻ ഇടയാക്കും. വാതരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമല്ല, പല ആരോഗ്യപ്രശ്നങ്ങളും ശാരീരിക വേദനകളും കൂട്ടാൻ മദ്യം കാരണമാകുന്നുണ്ട്.
ഏഴ്…
ചിലയിനം എണ്ണകളും വാതരോഗ വേദന കൂട്ടാൻ കാരണമായി വരാറുണ്ട്. ഒമേഗ – 3 ഫാറ്റ് കുറവും ഒമേഗ- 6 ഫാറ്റ് കൂടുതലും ആകുമ്പോഴാണ് വാതരോഗം സംബന്ധിച്ച പ്രയാസങ്ങള്‍ ഏറുന്നത്. ഇക്കാര്യവും ഡയറ്റില്‍ ശ്രദ്ധിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക