എറണാകുളം: നെടുമ്പാശ്ശേരിയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. ഇവര് റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.
രാവിലെ ഏഴു മണിയോടെ അത്താണി കാംകോയ്ക്കു മുന്നിലായിരുന്നു അപകടം. കാം കോയിലെ ജീവനക്കാരായ മറിയം (60), ഷീബ (50) എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക