സംവിധായകൻ രാജസേനൻ മലയാളികൾക്ക് നൽകുന്ന ഓണസമ്മാനം. ഗായകന്റെ റോളിൽ. ഓണപ്പാട്ടുമായിട്ടാണ് ഇത്തവണ രാജസേനൻ എത്തിയിരിക്കുന്നത്. രചനയുടെയും സംഗീതത്തിന്റെയും ലാളിത്യം കൊണ്ട് പാട്ട് ശ്രദ്ധേയമാകുകയാണ്. ജോസ് മോത്തയുടെ വരികൾക്ക് സംഗീതം നൽകിയത് കെ എസ് മധുകുമാർ ആണ്. ഷൈജു രാജൻ ആണ് നിർമാണം.
‘ചിങ്ങക്കിളീ ചെല്ലക്കിളീ..’ എന്ന ഗാനം രാജസേനന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രോഗ്രാമിങ് സംഗീത് കൊയിപാട്.സ്റ്റുഡിയോ തരംഗ് ഡിജിറ്റൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മ്യൂസിക് ബാങ്ക് യൂട്യൂബ് ചാനലിലൂടെ ഈ ഓണപ്പാട്ട് ആസ്വദിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക