കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. മോൻസൻ മാവുങ്കാൽ തട്ടിപ്പ് കേസിലാണ് ഹാജരായത്.
ആശങ്കയും ഭയപ്പാടുമില്ലെന്ന് പറഞ്ഞ അദ്ദേഹം ഇ.ഡി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ചോദിച്ച ചോദ്യങ്ങൾക്കൊക്കെ സുഖകരമായ ഉത്തരം നൽകിയിട്ടുണ്ട്.
ഇ.ഡി അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. ഭയപ്പെടുന്ന കൂട്ടർക്കല്ലേ പ്രശ്നമുള്ളൂ എന്നും സുധാകരൻ പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും 30-ാം തീയതി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക