തിരുവനന്തപുരം: ബെവെറേജ്സ് കോർപറേഷനിൽ തൊണ്ണൂറായിരം രൂപ വരെ ബോണസ് നൽകാൻ സർക്കാർ തീരുമാനം. ഓണം അഡ്വാൻസ് ആയി 35,000 രൂപ നൽകും. താത്കാലിക ജീവനക്കാർക്ക് 5000 രൂപയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബോണസ് നൽകാനാണ് തീരുമാനം.
അതേസമയം കെഎസ്ആർടിസി ശമ്പളവിതരണം നാളെ നടക്കും. മാനേജ്മെന്റ് – യൂണിയൻ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇതോടെ പണിമുടക്ക് പിൻവലിക്കാവുന്ന സാഹചര്യമാണെന്ന് യൂണിയനുകൾ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക