തൃശൂര്‍: ജൈവ പച്ചക്കറികളിലും വലിയ തോതിൽ കീടനാശിനി കണ്ടെത്തിയെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 56 ഇനം പച്ചക്കറി സാമ്പിളുകളില്‍ 27 എണ്ണത്തിലും കീടനാശിനി കലര്‍ന്നിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ നടത്തിയ പരിശോധനയിലാണ് ജൈവ പച്ചക്കറികളിലെ കീടനാശിനിയുടെ അംശം കണ്ടെത്തിയത്.
പൊതുവിപണിയിലെ 21 സുഗന്ധവ്യഞ്ജനങ്ങളില്‍ 18 എണ്ണത്തിലും കീടനാശിനിയുണ്ടെന്നാണ് കണ്ടെത്തൽ. പച്ചക്കറിയില്‍ 48.21 ശതമാനം, ഉണക്കമുന്തിരിയില്‍ 50 ശതമാനം, സുഗന്ധവ്യഞ്ജനത്തില്‍ 85.71 ശതമാനം, കറുത്ത മുന്തിരിയില്‍ 100 ശതമാനം, ആപ്പിളില്‍ 50 ശതമാനം എന്നിങ്ങനെയാണ് കീടനാശിനിയുടെ അളവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക