ഓണസദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് കാളൻ. കാളൻ സദ്യയിലെ കേമനാണെന്നാണ് പറയാറ്. എങ്ങനെയാണ് കാളൻ വളരെ ടേസ്റ്റിയായി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം. ഇതിനായി ആദ്യം തന്നെ കുറച്ച് വലിയ കഷണങ്ങളാക്കി നേന്ത്രക്കായയും ചേനയും അരിഞ്ഞെടുക്കാം.
അരിഞ്ഞെടുത്ത കഷ്ണങ്ങൾ പാകത്തിന് ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും അല്പം കുരുമുളകുപൊടിയും ചേർത്ത് വേവിച്ചെടുക്കാം.നല്ലതുപോലെ വെള്ളം വറ്റി വരുമ്പോൾ ഇതിലേക്ക് അല്പം നെയ്യും തേങ്ങ അരച്ചതും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. തൈര് ചേർത്ത് കൊടുക്കണം. നല്ലതുപോലെ കുറുകി വന്നതിനുശേഷം അടുപ്പിൽ നിന്നും ഇറക്കി മാറ്റിവയ്ക്കാം.
ഇനി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനുശേഷം കടുകിട്ട് പൊട്ടിക്കാം. കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് രണ്ട് വറ്റൽമുളകും കുറച്ച് ഉലുവയും അല്പം കറിവേപ്പിലയും ചേർത്ത് താളിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന കാളനിലേക്ക് ചേർത്തു കൊടുക്കാം. സദ്യയിലേക്ക് കാളൻ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക