കണ്ണൂര്‍: പാനൂരിനടുത്ത് വള്ള്യായി കുന്നില്‍ ബിജെപി പ്രവര്ത്തകന് നാലംഗ സംഘത്തിന്റെ വെട്ടേറ്റു. പത്തായക്കുന്നില്‍ സജീവനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ നാലംഗ സംഘമാണ് സജീവനെ വെട്ടി പരിക്കേല്‍പ്പിച്ചത്. കാലിന് സാരമായി പരിക്കേറ്റ സജീവന് തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. സജീവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക