തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം. അഡ്വാന്‍സ് തുകയായി 7,500 രൂപയാണ് അനുവദിച്ചത്. ഇന്ന് ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. സെപ്തംബര്‍ മാസം മുതല്‍ അഞ്ച് തവണയായി ഈ തുക ശമ്പളത്തില്‍ നിന്നും തിരികെ പിടിക്കും.
15,000 രൂപയാണ് ഓണം അഡ്വാന്‍സായി യൂണിയനുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അഡ്വാന്‍സ് തുക സംബന്ധിച്ച് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചിരുന്നില്ല. ജൂലൈ മാസത്തെ ശമ്പളവും ബോണവും വിതരണം ചെയ്യുന്നതിനൊപ്പം ഇന്ന് അഡ്വാന്‍സ് തുകയും കൈമാറും. 2,750 രൂപയാണ് ഓണം അലവന്‍സായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക