ചന്ദ്രയാൻ 3 യുടെ വിക്ഷേപണ വിജയം രാജ്യമാകെ ആഘോഷിക്കുകയാണ്. ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് നന്ദി രേഖപ്പെടുത്തി. ഇത് തലമുറകളായുള്ള പ്രവർത്തനത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ ഒന്നിലും രണ്ടിലും പ്രവർത്തിച്ചവരുടെ കൂടി വിജയമാണിതെന്നും അദ്ദേഹം അറിയിച്ചു. റിട്ടയർ ചെയ്തവർ പോലും തിരിച്ചെത്തി സഹായങ്ങൾ നൽകിയെന്നും ഇന്ത്യക്കാർക്കെല്ലാം അഭിമാന നിമിഷമാണെന്നും സോമനാഥ് അറിയിച്ചു .
ചന്ദ്രയാൻ മൂന്നിന്റെ പ്രൊജക്ട് ഡയറക്ടർ വീര മുത്തുവേൽ, അസോസിയേറ്റ് ഡയറക്ടർ കൽപ്പന, മിഷൻ ഓപ്പറേറ്റേഴ്സ് ഡയറക്ടർ ശ്രീകാന്ത്, സാറ്റ്ലൈറ്റ് നിർമിച്ച യുആർ റാവു സാറ്റ്ലൈറ്റ് സെന്റർ ഡയറക്ടർ ശങ്കരൻ എന്നിവർക്കെല്ലാം അദ്ദേഹം നന്ദി രേഖപ്പെടുത്തി . പ്രധാനമന്ത്രി പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ കുടുംബത്തിനും ആശംസകൾ അറിയിച്ചിട്ടുണ്ട്. ഇസ്രോയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി പറയുന്നു എന്നും ഇസ്രോ ചെയർമാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക