ചന്ദ്രയാൻ 3 വിജയകരമായി പൂർത്തിയാക്കിയ ഐ എസ് ആർ ഒയിലെ ഓരോ അംഗങ്ങൾക്കും പ്രത്യേകം അഭിനന്ദിച്ച് മമ്മൂട്ടി. ചരിത്രത്തിന്റെ നാഴികക്കല്ലായി മാറിയ രാജ്യത്തിന്റെ ഈ ആഘോഷ നിമിഷത്തിൽ താനും പങ്കുചേരുന്നുവെന്നും, ഇതൊരു അഭിമാന നിമിഷമെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
അതേസമയം ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചാന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക