ചന്ദ്രയാൻ 3 ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ്ലാൻഡ് ചെയ്തതിന് അഭിനന്ദനമറിയിച്ച് നടൻ പ്രകാശ് രാജ്. ഇന്ത്യയ്ക്കും മനുഷ്യരാശിക്കും അഭിമാന നേട്ടമാണെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു.
ദൗത്യം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയറിയിക്കുന്നതായും പ്രപഞ്ചത്തെ കൂടുതലറിയാൻ ദൗത്യം നമ്മെ നയിക്കട്ടെയെന്നും പ്രകാശ് രാജ് ആശംസിച്ചു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ചന്ദ്രയാൻ മൂന്നിലൂടെയാണ് ഇന്ത്യ ചരിത്രം കുറിച്ചത്.
യു.എസ്.എസ്.ആർ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടുള്ളത്. എന്നാൽ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യം രാജ്യം ഇന്ത്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക