ലോകസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ.മുരളീധരൻ രംഗത്ത്. തീരുമാനം വ്യക്തിപരം ആണെന്നും പൊതുരംഗത്ത് നിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യ പ്രതികരണം തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. തന്റെ നേതാവ് രാഹുൽ ഗാന്ധി ആണെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾ പറയുന്ന പ്രസ്താവനകൾക്ക് മറുപടിയില്ല. ലോക്സഭയിൽ പോകാതെ നിയമസഭയിൽ പോകാൻ ആഗ്രഹിക്കുന്നില്ല. അത്തരം പ്രചരണങ്ങൾ അവഗണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം എസി മൊയ്തീൻ വിഷയത്തിലും മുരളിധരൻ പ്രതികരിച്ചു. എസി മൊയ്തീൻ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ബാങ്ക് തട്ടിപ്പ് നടന്നത്. അന്ന് അത് മൂടിവച്ചു. തട്ടിപ്പ് നടത്തി ഇഡി കയറുന്നതും രാഷ്ട്രീയ വൈരാഗ്യം വെച്ച് കയറുന്നതും രണ്ടും രണ്ടാണ്. ഇതിൽ എസി മൊയ്ദീന് തട്ടിപ്പിൽ പങ്കുണ്ടെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക