മലപ്പുറം തുവ്വൂര്‍ സുജിത കൊലക്കേസിലെ പ്രതി വിഷ്ണു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പ്രതിയെ ഡിവൈഎഫ്ഐയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ പ്രതിപക്ഷ നേതാവ് നേക്കേണ്ട എന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറയുന്നത് പച്ചക്കള്ളമാണ്. വിഷയത്തില്‍ വി ഡി സതീശന് മാപ്പ് പറയണമെന്നും റഹീം പറഞ്ഞു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് പ്രതിപക്ഷ നേതാവും വ്യാജ പ്രചാരണം നടത്തുകയാണ്.
തുവ്വൂര്‍ കൊലപാതക കേസ് മറച്ചുവെക്കാന്‍ പുതുപ്പള്ളിയില്‍ സതീശന് വ്യാജവാര്‍ത്തയ്ക്ക് പിന്നാലെ പോയെന്നും റഹീം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക