മൂവാറ്റുപുഴ: മദ്യ ലഹരിയിൽ വാഹനമോടിച്ച് കെഎസ്ആർടിസി ബസിനു പിന്നിൽ ഇടിപ്പിച്ച പൊലീസുകാരൻ മൂവാറ്റുപുഴയിൽ പിടിയിലായി. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യനാണ് അറസ്റ്റിലായത്.
അപകടമുണ്ടാക്കിയതിനു ശേഷം മദ്യലഹരിയിൽ ബഹളം വച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു ഏൽപ്പിക്കുകയായിരുന്നു. അജീഷിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈകിട്ട് എംസി റോഡിൽ വാഴപ്പിള്ളിയിലാണു സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക