കേന്ദ്ര സർക്കാരിനും സംഘപരിവാറിനും എതിരെ ശബ്ദിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന്റ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ വാക്കുകൾ
“എന്തേ ഈ മൗനത്തിന് കാരണം. നല്ലനിലയിൽ നാക്ക് അനക്കുന്നുവർക്ക് കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും ശബ്ദിക്കാനാകുന്നില്ല.
കിടങ്ങൂർ സഖ്യമൊക്കെ ആ ഒത്തുകളിയുടെ ഭാഗമാണ്.
അല്ലറചില്ലറ സഹായങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വാങ്ങാൻ രണ്ടുകൂട്ടർക്കും മടിയില്ല. പ്രാദേശിക, പൊതുതെരഞ്ഞെടുപ്പുകളിൽ ഒരേ മനസ്സോടെയാണ് ഇക്കൂട്ടർ കാര്യങ്ങൾ നീക്കുന്നത്. ഒന്നിച്ച് സ്ഥാനാർഥിയെ നിർത്തിയ ചരിത്രംവരെ കേരളത്തിലുണ്ട്. തോൽക്കുകയും ചെയ്തു” – മുഖ്യമന്ത്രി പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക