പപ്പായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ്. നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാകുന്ന പഴങ്ങളിൽ ഒന്നുകൂടിയാണ് പപ്പായ. ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും
പപ്പായ സഹായിക്കും. മുഖത്തെ തിളക്കം വർദ്ധിപ്പിക്കുന്നതിൽ തുടങ്ങി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും വരെ കുറയ്ക്കാൻ ഇത് സഹായിക്കും.
മുഖ കാന്തി കൂറ്റൻ അര കപ്പ് പഴുത്ത പപ്പായയിൽ അൽപം പാൽ ചേർത്ത് യോജിപ്പിക്കുക. 10 മിനുട്ട് നേരം ഈ പാക്ക് മാറ്റിവയ്ക്കുക. ഇതിന് ശേഷം മുഖത്തും കഴുത്തിലുമായി ഈ പാക്ക് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഉപയോഗിക്കുക. പാലുൽപ്പന്നങ്ങളോട് അലർജി ഉള്ളവരാണ് നിങ്ങളെങ്കിൽ ഈ ഫേസ് പാക്കിൽ പാൽ ചേർക്കരുത്. പകരം തേൻ ചേർക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക