തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ഭാഗികമെന്ന് സമ്മതിച്ച് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്. നാല് ജില്ലകളിൽ നടന്ന ഓണക്കിറ്റ് വിതരണം ഭാഗികമായിരുന്നു. തിരുവനന്തപുരം,പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ് ഭാഗിക വിതരണം നടന്നത്. നാളെ മുതല്‍ എല്ലാ ജില്ലകളിലേയും റേഷൻകടകള്‍ വഴി പൂര്‍ണ്ണതോതില്‍ വിതരണം ചെയ്യുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഓണം പ്രമാണിച്ച് ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ഓണക്കിറ്റുകളുടെ വിതരണം തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര വൃദ്ധസദനത്തില്‍ (പകല്‍ വീട്) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് നാല് പേര്‍ക്ക് 1 കിറ്റ് എന്ന രീതിയില്‍ 20,000 കിറ്റുകളാണ് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക