നേപ്പാളിലെ മധേഷില്‍ ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ ആറ് ഇന്ത്യന്‍ തീര്‍ഥാടകരടക്കം ഏഴ് പേര് മരിച്ചു. മരിച്ചവരില്‍ ഒരാള്‍ നേപ്പാള്‍ പൗരനാണ്. സംഭവത്തിൽ 19 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള തീര്‍ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. ബസിൽ മൊത്തം 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബാര ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മലയോര പാതയില്‍ നിന്ന് 50 മീറ്റര്‍ അകലെ സിമാര സബ് മെട്രോപൊളിറ്റന്‍ സിറ്റിയിലെ ചുരിയാമൈ ക്ഷേത്രത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ബസ് റോഡില്‍ നിന്ന് മറിഞ്ഞ് 50 മീറ്ററോളം താഴേക്ക് വീണതായിട്ടാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക