‘കിംഗ് ഓഫ് കൊത്ത’ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കൊണ്ട് വൈകാരികമായ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ . താന്‍ ഇവിടെ എത്താൻ കാരണം പ്രേക്ഷകർ ഓരോരുത്തരുമാണെന്നും വീണു പോകുമ്പേഴെല്ലാം അവർ താങ്ങായി നിന്നിരുന്നുവെന്നും ദുൽഖർ കുറിച്ചു.
കുറിപ്പ് ഇങ്ങനെ :-
“സ്നേഹം! എനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും കൂടുതൽ സ്നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാൻ ഇവിടെയുണ്ടാകാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്. ആ സ്നേഹം കാരണം ഞാൻ എല്ലാ സമയത്തും എല്ലാം നൽകുന്നു. ഞാൻ വീണ് പോകുമ്പോഴെല്ലാം നിങ്ങൾ എന്നെ പിടിച്ചുയർത്തി.
അത് എന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതിൽ ഞാൻ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്.
നിങ്ങളെ രസിപ്പിക്കാൻ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നൽകുന്ന ഓരോരുത്തർക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് പ്രേക്ഷകർക്ക് നന്ദി പറയുന്നു”.
പ്രതികരിക്കാൻ ഇവിടെ എഴുതുക