ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചത്. ലോകത്തിന്റെ ഓരോ കോണും ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ബഹിരാകാശ രംഗത്തെ ഇന്ത്യൻ നേട്ടത്തിനു പിന്നിൽ ശാസ്ത്രജ്ഞരുടെ സമർപ്പണം എന്നും മോദി കൂട്ടിച്ചേർത്തു. വിദേശപര്യടനത്തിലായതിനാൽ ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ എത്താൻ കഴിഞ്ഞില്ല. അതിനാൽ തിരിച്ച് ആദ്യം ബെംഗളുരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നു.
കൊച്ചുകുട്ടികൾ പോലും ഇവിടെ എത്തിച്ചേർന്നത് സന്തോഷകരമാണ്. അവരാണ് രാജ്യത്തിന്റെ ഭാവിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് അദ്ദേഹം ശാസ്ത്രജ്ഞരെ കാണാനായി ഐഎസ്ആർഒ ആസ്ഥാനത്തേക്ക് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക