ന്യൂഡൽഹി: ചന്ദ്രയാന്റെ വിജയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തെത്തി ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കും. വിദേശസന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കാണാൻ മോദി ബംഗളുരുവിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.
രാവിലെ ഐഎസ്ആർഒ ആസ്ഥാനത്തെത്തുന്ന മോദി ചന്ദ്രയാൻ ലാൻഡിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങളും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത് കേൾക്കും. അതിന് ശേഷം മോദി ചന്ദ്രയാൻ ടീമിനെ അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളുരു നഗരത്തിൽ രാവിലേ 6 മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക