തിരുച്ചിയില്‍ തെരുവുനായയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച കേസില്‍ വിരമിച്ച കോളജ് അധ്യാപകന് അറസ്റ്റിലാത്തിലായതായി റിപ്പോർട്ട്. കറുമണ്ഡപം സ്വദേശി ശിവകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കരുമണ്ഡപം പരിസരത്താണ് സംഭവം ഉണ്ടായത്.
എസ് ശിവകുമാര്‍ നായയുടെ തുടയില്‍ വെടിവെച്ച് നായയ്ക്ക് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പ്രദേശത്ത് നായശല്യം രൂക്ഷമായതോടെയാണ് കാലിന് വെടിവച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു.
സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളെ പിന്നീട് ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക