ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടന്ന് ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ധ സഹായം തേടണമെന്ന് നിര്‍ദ്ദേശം.
തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ (H1N1) കേസുകള്‍ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടേതാണ് മുന്നറിയിപ്പ്.
എച്ച് വണ്‍ എന്‍ വണ്‍
എച്ച് വണ്‍ എന്‍ വണ്‍ വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, എന്നിവയാണ് സാധാരണ കണ്ട് വരുന്ന രോഗ ലക്ഷണങ്ങള്‍. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്നം ഗുരുതരമാകാകും. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായത് ശ്രദ്ധിക്കണം. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നതും മരണം വരെ സംഭവിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക