2011ൽ അനൂപ് മേനോന്റെ രചനയിൽ വി.കെ പ്രകാശ് ഒരുക്കിയ ചിത്രമാണ് ബ്യൂട്ടിഫുൾ. വൻ വിജയമായി തീർന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 12 വർഷങ്ങൾക്ക് ശേഷം ബ്യൂട്ടിഫുൾ 2 എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ രചന അനൂപ് മേനോനും സംവിധാനം വി.കെ പ്രകാശും തന്നെയാണ്. അതേസമയം ചിത്രത്തിൽ ജയസൂര്യ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഒരുഘട്ടത്തിൽ മലയാളത്തിൽ അനൂപ് മേനോൻ-ജയസൂര്യ കൂട്ടുകെട്ടിന് തുടക്കം കുറിച്ച ചിത്രങ്ങളിൽ ഒന്നാണ് വികെപി ഒരുക്കിയ ബ്യൂട്ടിഫുൾ. അനൂപ് മേനോനും ജയസൂര്യയും അവതരിപ്പിച്ച കഥാപാത്രങ്ങളും സൗഹൃദവും സിനിമയുടെ അപ്രതീക്ഷിത ക്ലൈമാക്സും ബ്യൂട്ടിഫുളിനെ പ്രേക്ഷകർ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ബാദുഷ പ്രൊഡക്ഷൻസിന്റെയും യെസ് സിനിമ കമ്പനിയുടെയും ബാനറിൽ എൻ എം ബാദുഷയും ആനന്ദ്കുമാറും റിജു രാജനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോമോൻ ടി ജോൺ ക്യാമറയും മഹേഷ് നാരയണൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിക്കും. രജീഷ് വേഗ ചിത്രത്തിന് സംഗീതം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക