‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ ആന്റണിയുടെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ പൂർത്തിയായി. 70 ദിവസം നീണ്ട ഷൂട്ടിങ്ങിനാണ് ഈരാറ്റുപേട്ടയിൽ അവസാനമായത്.
കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിൽ വിജയരാഘവനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണദിവെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക