കല്യാണി പ്രിയദർശനെ മനു സി കുമാർ സംവിധാനം ചെയ്യുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്റെ ടീസർ എത്തി. ചിത്രത്തിൽ ഫാത്തിമ എന്ന ഫുട്ബോൾ കമന്റേറ്റർ ആയാണ് കല്യാണി പ്രദർശൻ വേഷമിടുന്നത്. മികച്ച ഒരു എന്റർടൈനർ ആകും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്.
കല്യാണിയെക്കൂടാതെ സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ദീഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജഗദീഷ് പളനി സ്വാമിയും സുധൻ സുന്ദരവും ചേർന്ന് ദ റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്ന ബാനറുകളിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക