നടൻ വടിവേലുവിന്റെ ഇളയ സഹോദരൻ അന്തരിച്ചു. ജഗദീശ്വര (52) നാണ് വിടവാങ്ങിയത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മധുരൈയിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തിയിരുന്ന ജഗദീശ്വരൻ ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
2023 തുടക്കത്തിൽ വടിവേലുവിന്റെ അമ്മ വൈദീശ്വരി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചിരുന്നു. 87-ാം വയസിലായിരുന്നു മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക