ഡൽഹി: ഇൻഡ്യ മുന്നണിയുടെ മൂന്നാം യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി പങ്കെടുക്കും. ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തിയതികളിൽ മുംബൈയിലാണ് യോഗം നടക്കുക. സഖ്യവുമായി ബന്ധപ്പെട്ട നിർണായക സംഭവങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. സംസ്ഥാനങ്ങളിലെ സഹകരണം അടക്കം ചർച്ചയാകും. പൊതുപരിപാടികളെക്കുറിച്ച് ധാരണ ഉണ്ടാകും.
ഇൻഡ്യ സഖ്യത്തിന്റെ ലോഗോയും മുംബൈ യോഗത്തിൽ പ്രകാശനം ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഇൻഡ്യ സഖ്യത്തിന്റെ ആദ്യ യോഗം നടന്നത് പട്നയിലായിരുന്നു. രണ്ടാമത്തെ യോഗം ബംഗളുരുവിൽ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക