തിരുവനന്തപുരം: എറണാകുളം -ചെന്നൈ എഗ്മോർ റൂട്ടിൽ (ട്രെയിൻ നമ്പർ- 06044/06043) ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചത്.
സെപ്തംബർ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിൻ എഗ്മോറിൽ എത്തും. തിരിച്ച്നാലിനു പകൽ 2.10ന് എഗ്മോറിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകൽ 3.15ന് എറണാകുളത്ത് ട്രെയിൻ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക