ശങ്കർ രാമകൃഷ്ണൻ തിരക്കഥയും സംവിധ വും നിർവഹിക്കുന്ന ‘റാണി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. ഇന്ദ്രൻസ്, ഭാവന, ഗുരു സോമസുന്ദരം, ഉർവശി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഹണി റോസ്, അനുമോൾ, മാലാ പാർവ്വതി, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിലുണ്ട്.
ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ പ്രതികാരത്തിന്റെ കഥ പറയുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വിനായക് ഗോപാലനാണ് ഛായാഗ്രഹണം.
സംഗീതം – മേന മേലത്ത്, എഡിറ്റിങ് – അപ്പു ഭട്ടതിരി, കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷിബു ഗംഗാധരൻ, നിർമ്മാണ നിർവ്വഹണം- ഹരി വെഞ്ഞാറമൂട്. മാജിക്ക് വെയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി.ആർ.ഒ -വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക