ഓണ സദ്യയിൽ പ്രധാനപ്പെട്ട ഒന്നാണ് പച്ചടി. തൈരും രുചികരമായ അരപ്പും ചേർന്നുള്ള പച്ചടിയുടെ രുചി കിടിലനാണ്. കുഞ്ഞുങ്ങൾക്കും അധികം എരിവ് ഇഷ്ടമില്ലാത്തവർക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ വിഭവം. വെളുത്ത നിറത്തിലുള്ള വെള്ളരിയ്ക്ക പച്ചടിയും കളർഫുൾ ആയ ബീറ്റ്റൂട്ട് പച്ചടിയും രുചിയുടെ കാര്യത്തിൽ മത്സരമാണ്. രണ്ടും ഒപ്പത്തിനൊപ്പം.
ഇലയുടെ കോണിൽ റോസ് നിറത്തിലുള്ള കറി കാഴ്ചയിൽ മാത്രമല്ല രുചിയിലും സൂപ്പറാണ്. തൈര് ചേർത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ബീറ്റ്റൂട്ട് -ഒരെണ്ണം (വലുത്)പച്ചമുളക് – 2 എണ്ണംഇഞ്ചി -ഒരു ചെറിയ കഷ്ണംചിരകിയ തേങ്ങ — 1 കപ്പ്തൈര് -1 കപ്പ്ജീരകം -കാൽ ടീസ്പൂൺകടുക് ചതച്ചത് -അര ടീസ്പൂൺകടുക് -അര ടീസ്പൂൺവറ്റൽ മുളക് -3 എണ്ണംകറി വേപ്പില, വെളിച്ചെണ്ണ, ഉപ്പ് വെള്ളം
തയാറാക്കുന്ന വിധം
ഒരു വലിയ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക .ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ടും ഒരു പച്ചമുളകും ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് ബീറ്റ്റൂട്ട് വേവിക്കാൻ വയ്ക്കുക .ശേഷം ഇതിലേക്കുള്ള നാളികേരം അരച്ചെടുക്കാം,അതിനായി ഒരു മിക്സി ജാറിലേക്കു ഒരു കപ്പ് നാളികേരം ചിരകിയതും, ഒരു പച്ചമുളക് ,ഒരു ചെറിയ കഷ്ണം ഇഞ്ചി, കാൽ ടീസ്പൂൺ ജീരകം ആവശ്യത്തിനുള്ള വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക