മണിപ്പൂരില്‍ സംഘര്‍ഷം ഒഴിയുന്നില്ല. മണിപ്പൂരിൽ പോലീസ് വെടിയുതിർത്തതിനെ തുടര്‍ന്ന് കുകി വിഭാഗത്തില്‍പ്പെട്ട യുവാവ് കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ഖൊയ്റന്‍ ടാക് ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിന് കാവല്‍നിന്നയാളാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്കും ബിഷ്ണുപൂര്‍ ജില്ലയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കുകി കലാപകാരികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് മെയ്തേയ് കര്‍ഷകര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് വെടിവയ്പ്പില്‍ പരുക്കേറ്റിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക