ഹരിപ്പാട് അയല്‍വാസിയെ വെടിവെച്ച് കൊന്ന കേസില്‍ ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തു. പ്രസാദ്, ഹരിദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ടോടെയാണ് പ്രതികൾ പിടിയിലായത്. ഇരുവരും ബിജെപി ബിഎംഎസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം.
വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന് ലൈസന്‍സ് ഇല്ലെന്നാണ് പോലീസിന്റെ സംശയം. നേരത്തെ സൈനിക വിഭാഗത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പ്രസാദ് .ഇതിന് മുന്‍പ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിലും ഇയാള്‍ പ്രതിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക