നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ക്നാനായ ചടങ്ങുകൾ പ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബെറ്റിയാണ് ലാലു അലക്സിന്റെ ഭാര്യ. ബെൻ, സെൻ എന്നിങ്ങനെ രണ്ട് ആൺമക്കളും സിയ എന്ന ഒരു മകളും ആണ് അദ്ദേഹത്തിനുള്ളത്.
1986 ലാണ് ലാലു അലക്സും ബെറ്റിയും വിവാഹിതരാവുന്നത്. ജീവിതത്തിൽ തനിക്ക് സിനിമ ഇല്ലാതിരുന്ന കാലത്തും പൂർണ്ണ പിന്തുണയോടെ തനിക്കൊപ്പം നിഴലായി നിന്നത് ഭാര്യ ബെറ്റിയാണ് എന്ന് അദ്ദേഹം പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. 43 വർഷത്തോളമായി സിനിമ ലോകത്തുള്ള ലാലു നടനായും വില്ലനായും സഹനടനായും ഹാസ്യതാരമായും ഒക്കെ സിനിമകളിൽ നിറഞ്ഞുനിന്ന താരമാണ്. 250ലേറെ സിനിമകളിൽ അഭിനയിച്ച താരം നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിൽ തിരിച്ചെത്തിയ ചിത്രമാണ് ബ്രോ ഡാഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക