വളരെ ചെറുപ്പത്തിൽ തന്നെ ബാലതാരമായി മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച് താരമാണ് അനുശ്രീ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ കുടുംബത്തിലെ ഒരു അംഗമായി മാറിയ താരമാണ് അനുശ്രീ. ഇപ്പോഴിതാ പ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ ‘അച്ഛൻ ദാ വരുന്നു’ എന്ന പ്രശസ്ത പെയിന്റിംഗ് മകൻ ആരവിനെയും കയ്യിലെടുത്ത് പുനരാവിഷ്കരിക്കുകയാണ് താരം. എന്നാൽ ഫോട്ടോഷൂട്ടിന് വിമർശന രൂപേണയുള്ള കമന്റുകളാണ് പ്രേക്ഷകർ നൽകുന്നത്.
ചിത്രത്തെ അപമാനിക്കാൻ ആണോ താരം ശ്രമിക്കുന്നത് എന്ന രീതിയിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ വ്യക്തിജീവിതവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സീരിയലിൽ ക്യാമറാമാനായിരുന്ന വിഷ്ണുവുമായുള്ള അനുശ്രീയുടെ പ്രണയ വിവാഹവും വിവാഹബന്ധം പിരിഞ്ഞതും ഒക്കെ സമൂഹമാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക