ലോക റെക്കോർഡ് സ്വന്തമാക്കി തൃശ്ശൂരിലെ കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിര. തിരുവാതിരയിൽ അണിനിന്നത് 7027 കുടുംബശ്രീ നർത്തകിമാരാണ്. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂരിലെ കുട്ടനെല്ലൂരിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. ഒരേ വേഷമണിഞ്ഞ് കുടുംബശ്രീ കലാകാരികൾ ഒരേ മെയ് വഴക്കത്തോടെ അവതരിപ്പിച്ച മെഗാ തിരുവാതിര ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്, ടാലന്റ് റെക്കോർഡ് ബുക്ക് എന്നിവയിൽ ഇടം നേടി.
ലോക റെക്കോർഡ് നിരീക്ഷകരുടെ നേതൃത്വത്തിൽ എണ്ണം തിട്ടപ്പെടുത്തിയാണ് തിരുവാതിരകളിക്കായി കുടുംബശ്രീ പ്രവർത്തകരെ ഗ്രൗണ്ടിനുള്ളിൽ പ്രവേശിപ്പിച്ചത്. ചരിത്രത്തിലേക്ക് ചുവടുവെക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്നും ഇനിയും റെക്കോർഡുകൾ സൃഷ്ടിക്കും എന്നും മേഘാ തിരുവാതിരയിൽ പങ്കെടുത്ത കലാകാരികൾ പറഞ്ഞു. ലോക റെക്കോർഡ് നേടിയ കലാപ്രകടനം റവന്യൂ മന്ത്രി കെ രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലക്ടർ കൃഷ്ണതേജ, തൃശ്ശൂർ റേഞ്ച് ഡിഐജി അജിതാബീഗം, മേയർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക