സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. അഭിനേത്രിയായും അവതാരകയായും മോട്ടിവേഷണൽ സ്പീക്കർ ആയും എല്ലാം താരം തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെ താരം പ്രേക്ഷകരെ അറിയിക്കാറുണ്ട്. താരം വീണ്ടും അമ്മയാകാൻ പോകുന്നു എന്ന വാർത്ത ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പേളിയെപ്പോലെ തന്നെ പേളിയുടെ കുടുംബവും പ്രേക്ഷകർക്ക് പരിചിതരാണ്.
രണ്ട് ദിവസം മുൻപാണ് സഹോദരി റേച്ചൽ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ സഹോദരി റേച്ചൽ മാണിയുടെ കുഞ്ഞിനെ മാറോടണച്ച് നെറുകയിൽ ചുംബിക്കുന്ന തന്റെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി. സോഷ്യൽ മീഡിയയിലൂടെ ഇരുവരും നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. നിരവധി പേരാണ് പേളിയുടെ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക