കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സമിതി അംഗവുമായ സരോജിനി ബാലാനന്ദന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പകൽ 11 ന് കളമശ്ശേരി പൊതു ശ്മശാനത്തിലാണ് സംസ്കാരം.
ഇന്നലെ കളമശ്ശേരി ടൗൺഹാളിലും സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
മകൾ സുലേഖയുടെ വീട്ടിൽ വെച്ച് ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സരോജിനി ബാലാനന്ദന്റെ അന്ത്യം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക