തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ഇനിയും ബാക്കിയുള്ളത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം ഇനി റേഷൻ കടകൾ തുറക്കുന്ന നാളെ ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവച്ച കിറ്റ് വിതരണവും പുനരാരംഭിക്കും.
കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക