വാരാന്ത്യത്തിൽ ഖത്തറിൽ പകൽ സമയങ്ങളിൽ ചൂടും കാറ്റും കനക്കുമെന്ന് മുന്നറിയിപ്പ്. ശരത്കാലത്തിലേക്ക് കടക്കാനിരിക്കെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശും എന്നും ഇന്ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 20 നോട്ടിക്കൽ മൈൽ ആയിരിക്കും എന്നും മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 26 നോട്ടിക്കൽ മൈൽ വേഗത്തിൽ ആവാനും സാധ്യതയുണ്ട്.
നാളെ പകൽസമയത്ത് കാറ്റിന്റെ വേഗം അഞ്ചു മുതൽ 20 നോട്ടിക്കൽ മൈൽ ആയിരിക്കും എന്നും പകൽ സമയത്ത് ചൂട് വർദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. 2 മുതൽ 5 അടി വരെ ഉയരത്തിൽ ഉള്ള തിരമാലകളും ഉണ്ടാകും. ശരത്കാലത്തിലേക്കുള്ള മാറ്റം ആയതിനാൽ അന്തരീക്ഷ ഈർപ്പം താരതമ്യേന ഉയരുന്നതിനും ഉച്ചക്ക് ശേഷം നേരിയ മഴ ലഭിക്കുന്നതിനും ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക