കണ്ണിന് ചുറ്റുമുള്ള കറുത്ത ഒരുപാട് ആൾക്കാരെ അലട്ടുന്നുണ്ട്. കണ്ണിനടിയില്‍ കറുത്ത പാടുകള്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ണിന് ചുറ്റുമുള്ള കറുപ്പിനെ കൂട്ടുന്നു.
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാന്‍ ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ ഒരു പരിധിവരെ സഹായിക്കും. ഇതിനായി ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ശേഷം കണ്തടത്തില് പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.
ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ പേസ്റ്റ് രൂപത്തിലോ പത്ത് മിനിറ്റ് കണ്തടങ്ങളില് വയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നത് നല്ലതാണ്.
രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കിയ ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്തടങ്ങളില് പുരട്ടാം. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക