ചങ്ങനാശേരി: നെല്‍കര്‍ഷകരുടെ ദുരിതങ്ങള്‍ സംസ്ഥാന മന്ത്രിമാരുടെ മുന്നിൽ അവതരിപ്പിക്കുകയും അതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ചലച്ചിത്ര താരം ജയസൂര്യയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തും കര്‍ഷകനും സിനിമാതാരവും നെല്‍കര്‍ഷക സംരക്ഷണ സമിതി നിര്‍വാഹക സമതി അംഗവുമായ കൃഷ്ണപ്രസാദിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റി.
സത്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ബഹുമാന്യരായ കലാകാരന്മാരെ കടന്നാക്രമിക്കുന്ന നടപടിയില്‍ നിന്നു പിന്തിരിയണമെന്ന് സമ്മേളനം സമിതി രക്ഷാധികാരി വി.ജെ. ലാലി ആവശ്യപ്പെട്ടു. അവര്‍ ചൂണ്ടികാണിച്ച പ്രശ്നങ്ങള്‍ക്കു സര്‍ക്കാര്‍ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക